Scroll Top
St Joseph Church, Vadakkekotta, Thrippunithura, Kochi, Kerala - 682038

 സെന്റ് ജോസഫ് പള്ളിയുടെ ചരിത്രം

ഉറങ്ങുന്ന വിശുദ്ധ യൗസേപ്പിതാവിന്റെ അത്ഭുതരൂപം……!!!
ഇന്ത്യയില്‍ ഒരിടത്തും ഇല്ലാത്ത, ഉറങ്ങുന്ന വിശുദ്ധ യൗസേപ്പിതാവിന്റെ അത്ഭുതരൂപം ഇനി മുതല്‍ തൃപ്പൂണിത്തുറ വടക്കേക്കോട്ടവാതില്‍ സെന്റ് ജോസഫ് ചര്‍ച്ചിന് സ്വന്തം. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്വകാര്യമുറിയില്‍ അതീവഭക്തിയോടെ അദ്ദേഹം വണങ്ങിയിരുന്ന രൂപത്തിന്റെ ചെറിയ പതിപ്പാണ് റോമില്‍ നിന്ന് ഇവിടെയെത്തിച്ചിരിക്കുന്നത്. ഒരു പക്ഷേ ലോകത്ത് തന്നെ ഇത്തരമൊരു അത്ഭുതരൂപം ഉണ്ടായിരിക്കാനും സാധ്യത വളരെ കുറവാണ്.

ലോകം തന്നെ ഈ അത്ഭുതരൂപത്തെക്കുറിച്ച് ആദ്യം കേള്‍ക്കുന്നത് ഫിലിപ്പൈന്‍സിലെ മനിലയില്‍ 2015 ജനുവരിയില്‍ നടന്ന ലോകകുടുംബസമ്മേളനത്തില്‍ വച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ഈ രൂപത്തെക്കുറിച്ച് പറഞ്ഞപ്പോഴാണ്. എന്തെങ്കിലും പ്രശ്‌നങ്ങളോ പ്രയാസങ്ങളോ നേരിടേണ്ടിവരുമ്പോഴെല്ലാം താന്‍ അവയെല്ലാം എഴുതി അത് ഉറങ്ങുന്ന യൗസേപ്പിതാവിന്റെ രൂപത്തിന്റെ അടിയില്‍ വയ്ക്കുമെന്നും പിറ്റേന്ന് ആവുമ്പോഴേയ്ക്കും അവയെല്ലാം യൗസേപ്പിതാവ് പരിഹരിച്ചു തന്നിട്ടുണ്ടാവുമെന്നുമായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞത്. സഭയെ സംബന്ധിക്കുന്ന എല്ലാ പ്രശ്‌നങ്ങളെക്കുറിച്ചും തന്റെ എഴുത്തിലൂടെ യൗസേപ്പിതാവ് സ്വപ്‌നം കാണുന്നതുകൊണ്ടാണ് അവ പരിഹരിക്കപ്പെടുന്നത് എന്നായിരുന്നു പാപ്പയുടെ വിശ്വാസം.

മനിലയിലെ പ്രസംഗത്തില്‍ മാര്‍പാപ്പ പറഞ്ഞ ഇക്കാര്യം അന്ന് അധികമാരുടെയും ശ്രദ്ധയില്‍പെട്ടുമില്ല. അല്ലെങ്കില്‍ അതേക്കുറിച്ച് ആരും കൂടുതല്‍ അന്വേഷിക്കാന്‍ പോയതുമില്ല. പക്ഷേ വരാപ്പുഴ അതിരൂപതയിലെ ഫാ. ഫെലിക്‌സ് വത്തിക്കാന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ഇക്കാര്യം അറിയുകയും അദ്ദേഹം അത് സെന്റ് ജോസഫ് പള്ളി വികാരി ഫാ. ജോളി തപ്പലോടത്തിനെ അറിയിക്കുകയും ചെയ്തു.

വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിലുള്ള പ്രശസ്തമായ തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നാണ് തൃപ്പൂണിത്തുറയിലെ സെന്റ് ജോസഫ്ചര്‍ച്ച്‌. ജോളിയച്ചന് ഇക്കാര്യം കേട്ടപ്പോള്‍ അത്യധികം സന്തോഷവും ഉത്സാഹവും അനുഭവപ്പെട്ടു. ഈ അത്ഭുതരൂപം എങ്ങനെയും തന്റെ പള്ളിയില്‍ എത്തിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു.

തുടര്‍ന്ന് യൗസേപ്പിതാവിന്റെ ഉറങ്ങുന്ന അത്ഭുതരൂപം തൃപ്പൂണിത്തുറയില്‍ എത്തിക്കാനുള്ള വഴികള്‍ അന്വേഷിച്ചുതുടങ്ങി. വത്തിക്കാനുമായി അദ്ദേഹം നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. അച്ചന് പിന്നില്‍ സഹവികാരി ഫാ. മാത്യു ജോംസനും ഇടവകജനങ്ങളും അണിനിരന്നു. ഒടുവില്‍ ആ സ്വപ്‌നം സഫലമായി.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്വകാര്യമുറിയിലുണ്ടായിരുന്ന യൗസേപ്പിതാവിന്റെ അത്ഭുതരൂപത്തിന്റെ ചെറിയ പകര്‍പ്പ് പള്ളിയില്‍ എത്തിച്ചു. പിന്നീട് അതേ മാതൃകയില്‍ വലിയ തിരുസ്വരൂപവും പണിതു. വിശ്വാസികള്‍ക്ക് അവരുടെ ജീവിതനിയോഗങ്ങള്‍ എഴുതി സമര്‍പ്പിക്കുന്നതിന് വേണ്ടിയായിരുന്നു വലിയ തിരുസ്വരൂപം പണിതത്. 2016 ജനുവരി 26 ന് ആയിരുന്നു ഇതിന്റെ കൂദാശയും പ്രതിഷ്ഠയും.

രണ്ടു രൂപവും കൂടിയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. അന്നേ ദിവസം തന്നെ അത്ഭുതരൂപത്തിന്റെ അടിയില്‍ നിന്ന് കിട്ടിയ മധ്യസ്ഥപ്രാര്‍ത്ഥനാവിഷയങ്ങള്‍ ഒരു ചാക്ക് നിറയെയായിരുന്നു. അവയില്‍ പലതിനും അതിനടുത്ത ദിവസങ്ങളില്‍ തന്നെ ദൈവം മറുപടി നല്കിയെന്നത് ചില സാക്ഷ്യങ്ങള്‍ വെളിപ്പെടുത്തി.

യൗസേപ്പിതാവിന്റെ അത്ഭുതരൂപത്തിന്റെ അത്ഭുതസിദ്ധി അറിഞ്ഞ് ഇപ്പോള്‍ ഇവിടേയ്ക്ക് വിശ്വാസികളുടെ ഒഴുക്കാണ്.

ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ യൗസേപ്പിതാവിന്റെ കറ കളഞ്ഞ ഭക്തനാണ്. ആ ഭക്തിയുടെ മകുടോദാഹരണമാണ് വിശുദ്ധ ബലികളില്‍ വിശുദ്ധ യൗസേപ്പിതാവിനെയും അനുസ്മരിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനകള്‍ അദ്ദേഹം ഉള്‍പ്പെടുത്തിയത്.വിശുദ്ധ യൗസേപ്പിതാവിനോട് നമുക്കും മാധ്യസ്ഥം തേടാം.. നമ്മുടെ ആകുലതകളും പ്രയാസങ്ങളും പ്രശ്‌നങ്ങളും സ്വപ്‌നങ്ങളും യൗസേപ്പിതാവിന്റെ ഉറങ്ങുന്ന അത്ഭുതരൂപത്തിന്റെ ചുവടെ നമുക്ക് ചേര്‍ത്തുവയ്ക്കാം. യൗസേപ്പിതാവ് അവയെ സ്വപ്‌നം കണ്ട് ഉറങ്ങട്ടെ.